Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Street Attack

Thrissur

തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തു​വ​യ​സു​കാ​ര​ന് പ​രി​ക്ക്

അ​ള​ഗ​പ്പ​ന​ഗ​ർ: പ​ച്ച​ളി​പ്പു​റ​ത്ത് തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്തു​വ​യ​സു​കാ​ര​ന് പ​രി​ക്കേ​റ്റു. പ​ച്ച​ളി​പ്പു​റം മ​ഞ്ഞ​ളി റി​ജോ​യു​ടെ മ​ക​ൻ ജോ​യ​ലി​നാ​ണ് പ​രി​ക്കേ​റ്റ​ത്.​ കാ​ലി​ന് പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചു.​ ഇന്നലെ വൈ​കീട്ട് ആ​റ​ര​യോ​ടെ​യാ​ണ് സം​ഭ​വം.​

ഇ​വ​രു​ടെ വീ​ടി​നു മു​ൻ​പി​ലെ റോ​ഡി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യ​തു​മൂ​ലം ഗു​രു​ത​ര പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.​പ്ര​ദേ​ശ​ത്ത് തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​

District News

നാ​ദാ​പു​ര​ത്ത് തെ​രു​വു​നാ​യ ആ​ക്ര​മ​ണം: മൂ​ന്നു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു

നാ​ദാ​പു​രം: നാ​ദാ​പു​ര​ത്ത് തെ​രു​വ് നാ​യ​യു​ടെ ആ​ക്ര​മ​ണം. മൂ​ന്ന​ര വ​യ​സു​കാ​രി ഉ​ള്‍​പെ​ടെ മൂ​ന്നു പേ​ര്‍​ക്ക് ക​ടി​യേ​റ്റു. ബ​സ് സ്റ്റാ​ന്‍റി​ന് പി​ന്‍​വ​ശ​ത്തെ റോ​ഡി​ല്‍ വ​ച്ചാ​ണ് തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. രാ​ത്രി ഏ​ഴു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


യു​പി സ്വ​ദേ​ശി​നി​യാ​യ മൂ​ന്ന​ര വ​യ​സു​കാ​രി ജാ​നം, തൂ​ണേ​രി വെ​ള​ളൂ​ര്‍ താ​ഴെ​ത​ട​ത്തി​ല്‍ താ​ഴ​കു​നി മി​ഥു​ന്‍ ലാ​ല്‍ (34),നാ​ദാ​പു​രം സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യി​ല്‍ താ​ഴ​കു​നി ക​മ​ല (55) പ​രി​ക്കേ​റ്റ​ത്. മൂ​ന്ന​ര വ​യ​സു​കാ​രി ക്വാ​ട്ടേ​ഴ്‌​സി​ന്‍റെ മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് തെ​രു​വു​നാ​യ അ​ക്ര​മി​ച്ച​ത്.

വ​ല​ത് ക​ണ്ണി​ന് സ​മീ​പ​ത്താ​ണ് നാ​യ ക​ടി​ച്ച​ത്. മി​ഥു​ന്‍ ലാ​ല്‍ മ​ക​നെ​യും കൊ​ണ്ട് ടൗ​ണി​ലേ​ക്ക് ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​യ അ​ക്ര​മി​ച്ച​ത്. വ​ല​ത് കാ​ലി​നാ​ണ് പ​രി​ക്ക്. വീ​ട്ടു​മു​റ്റ​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ക​മ​ല​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. ക​മ​ല നാ​ദാ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. നാ​ദാ​പു​രം ഗ​വ ആ​ശു​പ​ത്രി​യി​ല്‍ പ്രാ​ഥ​മി​ക ചി​കി​ത്സ​ക്ക് ശേ​ഷം മി​ഥു​ന്‍ ലാ​ലി​നെ വ​ട​ക​ര ആ​ശു​പ​ത്രി​യി​ലേ​ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന​ര വ​യ​സു​കാ​രി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മാ​റ്റി.

 

District News

തെ​രു​വുനാ​യ​ ആ​ക്ര​മ​ണം: ര​ണ്ടു പേ​ർ​ക്കു ക​ടി​യേ​റ്റു

വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം മു​ല്ലൂ​ർ തു​റ​മു​ഖ ക​വാ​ട​ത്തി​നു സ​മീ​പ​ത്തുവ​ച്ചു ര​ണ്ടു​പേ​രെ തെ​രു​വു​നാ​യ​ക​ൾ ക​ടി​ച്ചു.​ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി അ​ര​വി​ന്ദ് (34), വി​ഴി​ഞ്ഞം മു​ല്ലൂ​ർ സു​രേ​ഷ് (53) എ​ന്നി​വ​രെ​യാ​ണ് തെരുവു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.​

അ​ര​വി​ന്ദി​ന്‍റെ ഇ​ട​തു​കാ​ലി​ന്‍റെ മു​ട്ടി​നു മു​ക​ളി​ലും സു​രേ​ഷി​ന്‍റെ വ​ല​തു​കാലിലെ മു​ട്ടി​ലു​മാ​ണ് തെരുവുനായയുടെ ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക്ശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രെ​യും വി​ഴി​ഞ്ഞം ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി​യ​ശേ​ഷം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ​മു​ല്ലൂ​ർ മേ​ഖ​ല​യി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം വ​ർ​ധി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ നേ​ര​ത്തെ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

സ​മീ​പ​ത്തെ വീ​ടു​ക​ളി​ലെ കോ​ഴി​ക​ൾ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ ആ​ക്ര​മി​ക്കു​ന്ന​തും പ​തി​വാ​ണെ​ന്നു നാ​ട്ടു​കാ​ർ​ പ​റ​യു​ന്നു. അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​കാ​രി​ക​ളാ​യ തെ​രു​വ്ു നാ​യ​ക​ളെ ഇ​വി​ടെനി​ന്നു മാ​റ്റ​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

മ​ട്ടാ​ഞ്ചേ​രി​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​ക്കു പരിക്ക്

ഫോ​ർ​ട്ടു​കൊ​ച്ചി: മ​ട്ടാ​ഞ്ചേ​രി​യി​ല്‍ പ്ള​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​ക്കു നേ​രേ തെ​രു​വു​നാ​യ അ​ക്ര​മ​ണം.

അ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​നി​യെ ഫോ​ര്‍​ട്ട്കൊ​ച്ചി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ മ​ട്ടാ​ഞ്ചേ​രി ജൈ​ന ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് നാ​യ്ക്ക​ള്‍ അ​ക്ര​മി​ച്ച​ത്. പു​ല്ലേ​പ്പ​ടി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍  പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി  രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​ൻ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി ബ​സ് ക​യ​റു​വാ​ൻ ന​ട​ക്കു​ന്ന​തി​ട​യി​ലാ​ണ് മൂ​ന്ന് പ​ട്ടി​ക​ള്‍ കൂ​ട്ടാ​മാ​യി വി​ദ്യാ​ര്‍​ഥി​നി​യു​ടെ നേ​രേ പാ​ഞ്ഞ​ടു​ത്ത​ത്.

ഇ​തി​ല്‍ ഒ​രു പ​ട്ടി കു​ട്ടി​യു​ടെ തു​ട​യി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. ഭ​യ​ന്ന് പേ​ടി​ച്ച കു​ട്ടി കാ​ല്‍ കു​ട​ഞ്ഞ​തോ​ടെ പ​ട്ടി ക​ടി വി​ടു​ക​യും  ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍  നാ​യ​ക​ളു​ടെ കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടി വ​രു​മാ​യി​രു​ന്നു.

ഈ ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ​ക​ളു​ടെ ശ​ല്യം  രൂ​ക്ഷ​മാ​യാ​രി​ക്കു​ക​യാ​ണ്. ഇ​വി​ടെ സ്ഥി​ര​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന വ​ണ്ടി​ക​ളു​ടെ അ​ടി​യി​ലാ​യി​ട്ടാ​ണ് ഇ​വ​രു​ടെ താ​വ​ള​മെ​ന്നും ഇ​വി​ടെ​യു​ള്ള​വ​ർ സ്ഥി​ര​മാ​യി ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​തു​കൊ​ണ്ടാ​ണ് ശ​ല്യം കൂ​ടു​ന്ന​തെ​ന്നും  നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ഫോ​ര്‍​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ലും തെ​രു​വ് നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.  ആ​ശു​പ​ത്രി​യി​ൽ പോ​ലും  നാ​യ്ക്ക​ളു​ടെ ശ​ല്യം മൂ​ലം പോ​കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ​യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ തെ​രു​വു​നാ​യ​ക​ളെ നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന് ആം ​ആ​ദ്മി പാ​ര്‍​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഷ​ക്കീ​ര്‍ അ​ലി ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up